ജഡ്ജിയുടെ കാറിന് നേരെ കരിഓയിൽ ഒഴിച്ചയാൾക്കെതിരെ ജസ്നയുടെ പിതാവ്
കൊച്ചിയിൽ ഹൈക്കോടതി ജഡ്ജിയുടെ കാറിന് നേരെ കരിഓയിൽ ഒഴിച്ച രഘുനാഥനെതിരെ ജസ്നയുടെ പിതാവ് ജെയിംസ്. ഇത്തരം പ്രവൃത്തികൾ അന്വേഷണം ദുർബലപ്പെടുത്തുമെന്നും ജെയിംസ് പറഞ്ഞു.
എറണാകുളത്ത് ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ചു. ജസ്റ്റിസ് വി ഷർസിയുടെ വാഹനമായ ഇന്നോവ ക്രിസ്റ്റ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കോട്ടയം സ്വദേശി ആർ രഘുനാഥൻ നായരാണ് കരി ഓയിൽ ഒഴിച്ചത്.